പത്ത് പേരുമായി പൊരുതിയ എ ടി കെ അവസാന നിമിഷം വീണു

ഐ എസ് എൽ അഞ്ചാം സീസണിലെ ആദ്യ ചുവപ്പ് കാർഡ് പിറന്ന മത്സരത്തിൽ പത്ത് പേരുമായി പൊരുതി എ ടി കെ കൊൽക്കത്തയ്ക്ക് അവസാന നിമിഷത്തിൽ തോൽവി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒരു മണിക്കൂറിലേറെ 10 പേരുമായി പൊരുതിയതിനു ശേഷമാണ് എ ടി കെ ഏക ഗോളിന് പരാജയപ്പെട്ടത്. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സെന റാൾട്ടെ ചുവപ്പ് കണ്ടതാണ് മത്സരത്തിൽ കൊൽക്കത്തയയ്ക്ക് തിരിച്ചടിയായത്.

32 മിനുട്ടിനുള്ളിൽ തന്നെ രണ്ട് മഞ്ഞ കാർഡും വാങ്ങിയാണ് സെന റാൾടെ കളം വിട്ടത്. പക്ഷെ എ ടി കെ 10 പേരായി ചുരുങ്ങിയിട്ടും നോർത്ത് ഈസ്റ്റിന് എ ടി കെയെ തോൽപ്പിക്കാനായില്ല. മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് പരാജയപ്പെട്ടു. അവസാന 30 മിനുട്ടിൽ നോർത്ത് ഈസ്റ്റ് കൂടുതൽ ആക്രമണങ്ങൾ നടത്തി എങ്കിലും ക്ലിയർ ചാൻസുകൾ ഒന്നും സൃഷ്ടിക്കപ്പെട്ടില്ല.

89ആം മിനുട്ടിൽ റൗളിംഗ് ബോർജസ് ആണ് നോർത്ത് ഈസ്റ്റിനെ രക്ഷിച്ചത്. ഒരു ഹെഡറിലൂടെ ആയിരുന്നു റൗളിംഗിന്റെ ഗോൾ. ഇന്ത്യൻ താരത്തിന്റെ ഈ സീസണിലെ രണ്ടാമത്തെ ഗോളുമായി ഇത്. കഴിഞ്ഞ സീസണിൽ എ ടി കെയ്ക്ക് എതിരെ രണ്ട് മത്സരത്തിലും തോറ്റിരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഈ ജയം ആശ്വാസം നൽകും. എ ടി കെയ്ക്ക് ആവട്ടെ രണ്ട് ലീഗ് മത്സരങ്ങളിൽ രണ്ട് പരാജയമായി ഇപ്പോൾ.

Previous articleഐ എസ് എല്ലിലെ ആദ്യ ചുവപ്പ് കാർഡ് സെന റാൽട്ടെയ്ക്ക്
Next articleമൂന്ന് പുതുമുഖ താരങ്ങളുമായി ഇംഗ്ലണ്ട് വനിത ലോക ടി20 ടീം പ്രഖ്യാപിച്ചു