2032 ഒളിംപിക്സ് വേദിക്കായി ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒന്നിക്കുന്നു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

2032 ഒളിംപിക്സ് വേദിക്കായി ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒന്നിക്കുന്നു. പ്യോങ്യാങ്കിൽ വെച്ച് നടന്ന സമ്മിറ്റിനു ശേഷമാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ്-ഉൻ, ദക്ഷിണ കൊറിയൻ ഭരണാധികാരിയായ മൂൺ ജെ-ഇന്നും ഒന്നിച്ച് ഈ നീക്കത്തിന് തയ്യാറെടുക്കുന്നതായി അറിയിച്ചത്.

ഈ വർഷം നടന്ന വിന്റർ ഒളിംപിക്സ് ഇരു രാജ്യങ്ങളും സംയുക്തമായാണ് നടത്തിയത്. കൊറിയൻ രാജ്യങ്ങൾ തമ്മിലുള്ള മഞ്ഞുരുകാൻ ഈ വേദി സഹായിച്ചിരുന്നു. 2030 ഫിഫ ലോകകപ്പ് ചൈന ജപ്പാൻ കൂടാതെ രണ്ടു കൊറിയകളിലായി നടത്തണമെന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്.