ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെട്ടതിനെ തുടർന്ന് സ്റ്റേഡിയം അടിച്ചു തകർത്തു നൈജീരിയൻ ആരാധകർ. 2006 നു ശേഷം ഇത് ആദ്യമായാണ് നൈജീരിയ ഫിഫ ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെടുന്നത്. 16 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് യോഗ്യത നേടാൻ സാധിക്കാത്ത രോഷം സ്റ്റേഡിയം അടിച്ചു തകർത്താണ് നൈജീരിയൻ ആരാധകർ തീർത്തത്. ഘാനക്ക് എതിരെ സ്വന്തം മൈതാനത്ത് സമനില വഴങ്ങിയതോടെ എവേ ഗോളിൽ നൈജീരിയ ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെടുക ആയിരുന്നു.
ഘാന ആരാധകർക്ക് നേരെ ആക്രമണം പ്രവർത്തിച്ച നൈജീരിയൻ ആരാധകർ മൊഷൂദ് അബിയോള നാഷണൽ സ്റ്റേഡിയത്തിലെ കസേരകളും ഗോൾ പോസ്റ്റും അടക്കം എല്ലാം നശിപ്പിച്ചു. ഘാന താരങ്ങളെയും അക്രമികൾ ലക്ഷ്യം വച്ചു. ഒടുവിൽ പോലീസ് ടിയർ ഗാസ് പ്രയോഗിച്ചു ആണ് ഇവരെ തടഞ്ഞത്. ആഫ്രിക്കൻ ഫുട്ബോളിന് തന്നെ നാണക്കേട് ആയിരിക്കുക ആണ് ഈ സംഭവം.