ഹൃദയസ്പർശിയായ ഒരു പ്രവൃത്തിയിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) താരം നിക്കോളാസ് പുരാൻ, ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ 2025 മത്സരത്തിനിടെ തന്റെ കൂറ്റൻ സിക്സറുകളിലൊന്ന് കൊണ്ട് പരിക്കേറ്റ ആരാധകനെ സന്ദർശിച്ചു. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് പുരാന്റെ ഷോട്ട് നബീൽ എന്ന ആരാധകന്റെ തലയിൽ കൊണ്ടത്.

പുരാൻ വ്യക്തിപരമായി അടുത്ത ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് മുന്നോടിയായി അദ്ദേഹത്തെ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുകയും സ്നേഹസൂചകമായി ഒപ്പിട്ട തൊപ്പി സമ്മാനിക്കുകയും ചെയ്തു. ആരാധകനുമായുള്ള ഈ കൂടിക്കാഴ്ച എൽഎസ്ജിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.
“എനിക്ക് അടി കൊണ്ടാലും പ്രശ്നമില്ല, ലഖ്‌നൗ ജയിച്ചാൽ മതി. ഇത് ഞങ്ങളുടെ ടീമാണ്, കിരീടം ഞങ്ങളുടെ സ്വപ്നമാണ്.” നബീൽ പറഞ്ഞു.
ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന പുരാൻ, 8 ഇന്നിംഗ്‌സിൽ നിന്ന് 205.58 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 368 റൺസുമായി നിലവിൽ ഐപിഎൽ 2025 ലെ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
“Bas apni Lucknow ki team jeetti rehni chahiye” 💙 pic.twitter.com/DJkLKzMkP3
— Lucknow Super Giants (@LucknowIPL) April 21, 2025