ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ തകര്‍ന്ന് വീണപ്പോള്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷയായി രോഹിത് ശര്‍മ്മയും മുഹമ്മദ് ഷമിയും ബാറ്റ് വീശുന്ന കണ്ട ആദ്യ സെഷന്‍. ഉച്ച ഭക്ഷണത്തിനു മുമ്പുള്ള അവസാന ഓവറെന്ന് കരുതിയ ഓവറിന്റെ രണ്ടാം പന്തില്‍ കാഗിസോ റബാഡ രോഹിത്ത് ശര്‍മ്മയെ(47) പുറത്താക്കുമ്പോള്‍ ഫ്രീഡം സീരീസ് ഇന്ത്യ അടിയറവ് പറഞ്ഞു കഴിയുകയായിരുന്നു . 53 റണ്‍സ് കൂട്ടുകെട്ടുമായി എട്ടാം വിക്കറ്റില്‍ ഷമിയും രോഹിതും ഇന്ത്യന്‍ പ്രതീക്ഷകളുമായി ചെറുത്ത് നില്പ് തുടരുകയായിരുന്നു അതു വരെ. വിജയം അപ്രാപ്യമെങ്കിലും തോല്‍വിയെ വൈകിപ്പിക്കാം എന്നുള്ള ദൗത്യമായിരുന്നു ഇന്ത്യന്‍ സഖ്യത്തിനു മുമ്പിലുള്ള പോംവഴി.
രോഹിത് പുറത്തായി തൊട്ടടുത്ത ഓവറില്‍ ലുംഗിസാനി ഗിഡി തന്റെ അരങ്ങേറ്റത്തിലെ അഅഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 28 റണ്‍സ് നേടിയ മുഹമ്മദ് ഷമിയെ പുറത്താക്കി ഗിഡി തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഏറെ വൈകാതെ ജസ്പ്രീത് ബുംറയെയും മടക്കി അയയ്ച്ച് ഗിഡി ദക്ഷിണാഫ്രിക്കയ്ക്ക് മത്സരവും പരമ്പരയും സ്വന്തമാക്കുവാന്‍ സഹായിച്ചു. 135 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ വീഴ്ത്തിയത്.
ഇന്നിംഗ്സില്‍ ഗിഡി ആറ് വിക്കറ്റ് നേടിയപ്പോള്‍ റബാഡയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നേടാനായി. ഇതോടെ തുടര്‍ച്ചയായ 9 പരമ്പരകള്‍ ജയിച്ച ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് അവസാനമാവുകയാണ്.
ദക്ഷിണാഫ്രിക്ക 335, 258
ഇന്ത്യ 307, 151
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial