ഇതിഹാസങ്ങളുടെ ഇതിഹാസം ‘ഗോട്ട്’ ടോം ബ്രാഡി വിരമിച്ചു

Wasim Akram

20220130 024504
Download the Fanport app now!
Appstore Badge
Google Play Badge 1

അമേരിക്കൻ ഫുട്‌ബോളിലെ എക്കാലത്തെയും വലിയ ഇതിഹാസ താരം ടോം ബ്രാഡി ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 44 വയസ്സുകാരനായ ബ്രാഡി രണ്ടു പതിറ്റാണ്ടിൽ ഏറെയുള്ള എൻ.എഫ്.എൽ കരിയറിൽ നിന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. എൻ.എഫ്.എൽ ചരിത്രത്തിൽ ഒരു സമാനതയും ഒരാൾക്കും അവകാശപ്പെടാൻ ഇല്ലാത്ത വിധം അസാധ്യമാണ് ബ്രാഡിയുടെ കരിയർ. ക്വാർട്ടർ ബാക്ക് എന്ന പൊസിഷനു ടോം ബ്രാഡി എന്നും ബ്രോഡി എറിയുന്ന പന്തുകൾ ഡച്ച് ഡൗണിൽ എത്തിക്കുന്ന പണി മാത്രം ഫോർവേഡുകൾക്കും ആയി കാലങ്ങൾ ഒരുപാട് ആണ് കടന്നു പോയത്. പലപ്പോഴും ബ്രാഡിയുടെ ന്യൂ ഇംഗ്ലണ്ട് പാട്രിയോറ്റ്സ് ഒരു വശത്തും അമേരിക്ക മറ്റൊരു വശത്തും ആയി യുദ്ധം തന്നെയുണ്ടായി.20220130 024515

20 വർഷം താൻ ഒരു ഇതിഹാസം തന്നെ പടുത്ത് ഉയർത്തിയ ന്യൂ ഇംഗ്ലണ്ട് പാട്രിയോറ്റ്സിന് ആയി 7 തവണയാണ് ബ്രാഡി സൂപ്പർ ബോൾ(എൻ.എഫ്.എൽ സീസണിലെ കൊട്ടി കലാശം ആണ് സൂപ്പർ ബോൾ, മികച്ച രണ്ടു ടീമുകൾ പരസ്പരം ഏറ്റുമുട്ടും) കിരീടങ്ങൾ നേടി നൽകിയത്. കളിച്ച 20 വർഷത്തിൽ 10 തവണയും അവരെ സൂപ്പർ ബോളിൽ എത്തിക്കാനും ബ്രാഡിക്ക് ആയി. കരിയറിൽ അവസാന 2 വർഷം തമ്പ ബേ ബുകനീർസിന് ആയി ആണ് ബ്രാഡി കളിച്ചത്. 7 തവണ സൂപ്പർ ബോൾ ചാമ്പ്യൻ, 5 തവണ സൂപ്പർ ബോളിലെ ഏറ്റവും വില കൂടിയ താരം, 3 തവണ എൻ.എഫ്.എലിലെ ഏറ്റവും വിലകൂടിയ താരം, 15 തവണ എൻ.എഫ്.എൽ പ്രോ ബോളിൽ സ്ഥാനം, 5 തവണ എൻ.എഫ്.എലിൽ ഏറ്റവും കൂടുതൽ പാസിങ് ഡച്ച്‌ ഡൗൺ നൽകിയ താരം, 4 തവണ എൻ.എഫ്.എൽ പാസിങ് യാർഡ്‌സ് ലീഡർ, 2 തവണ എൻ.എഫ്.എലിലെ ഏറ്റവും മികച്ച മുന്നേറ്റ താരം, 3 തവണ എൻ.എഫ്.എൽ ഫസ്റ്റ് ടീം ഓൾ പ്രോ ടീമിൽ സ്ഥാനം. ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത റെക്കോർഡുകൾ ആണ് ബ്രാഡിക്ക് എൻ.എഫ്.എലിൽ ഉള്ളത്. ഇന്നും ലോകത്തിലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളിൽ മുന്നിലാണ് ടോം ബ്രാഡി എന്നത് മറ്റൊരു കാര്യം. ബ്രാഡിയില്ലാത്ത എൻ.എഫ്.എൽ ലോകത്തിലേക്ക് ആവും അമേരിക്കൻ ഫുട്‌ബോൾ ആരാധകർ ഇനി ഉറക്കം ഉണരേണ്ടത്.