തന്റെ വിമർശകർക്ക് മറുപടിയുമായി ബ്രസീൽ താരം നെയ്മർ. “മത്സരത്തിന് മുമ്പ് തന്നെ കുറിച്ച് മാത്രമായിരുന്നു വിമർശകർ സംസാരിച്ചത്. കളി കഴിഞ്ഞപ്പോൾ ആ സംസാരിച്ചവരൊക്കെ മിണ്ടാതെ വീട്ടിലേക്ക് മടങ്ങുകയാണ്” നെയ്മർ മത്സരശേഷം പറഞ്ഞു. ഇന്നലെ മെക്സിക്കോയ്ക്ക് എതിരായ മത്സരത്തിൽ രണ്ട് ഗോളുകൾക്ക് ബ്രസീൽ വിജയിച്ചപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റും നെയ്മറിന്റെ പേരിൽ ഉണ്ടായിരുന്നു.
ഇത് നെയ്മറിന്റെ ലോകകപ്പ് ആകാനല്ല താൻ ആഗ്രഹിക്കുന്നത് എന്നും, ബ്രസീലിന്റെ ലോകകപ്പായാണ് ഇത് മാറേണ്ടത് എന്നും നെയ്മർ പറഞ്ഞു. വ്യക്തിഗത മികവുകളല്ല ഒത്തൊരുമിച്ച് നേടുന്നതിനാണ് വില കൊടുക്കുന്നത് എന്നും നെയ്മർ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
