ന്യൂസിലാന്റിന് ആദ്യമായി ലോകകപ്പ് ഫുട്ബോളിൽ മൂന്നാം സ്ഥാനം

Newsroom

ഉറുഗ്വേയിൽ നടക്കുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിൽ ന്യൂസിലാന്റിന് മൂന്നാം സ്ഥാനം. ചരിത്രത്തിൽ ഇതാദ്യമായാണ് ഏതെങ്കിലും ഒരു ഫുട്ബോൾ ലോകകപ്പിൽ ന്യൂസിലാന്റ് ഇത്രയും വലിയ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. ഇന്ന് നടന്ന ലൂസേഴ്സ് ഫൈനലിൽ കാനഡയെ തോൽപ്പിച്ചാണ് ന്യൂസിലാൻഡിന്റെ യുവ വനിതകൾ ഈ നോട്ടത്തിൽ എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ന്യൂസിലാൻഡിന്റെ വിജയം.

ഇരട്ട ഗോളുകളുമായി ഗ്രെയ്സ് വിസ്നെസ്കിയാണ് ന്യൂസിലാൻഡിന്റെ സൂപ്പർസ്റ്റാർ ആയത്. രണ്ട് ദിവസം മുമ്പ് നടന്ന സെമി ഫൈനലിൽ സ്പെയിനിനോട് തോറ്റതായിരുന്നു പ്രഥമ ഫൈനൽ എന്ന ലക്ഷ്യത്തിൽ നിന്ന് ന്യൂസിലാന്റിനെ അകറ്റിയത്.