പുതിയ സീസണിന് മുന്നോടിയായി മുന്നേറ്റ നിരയെ ശക്തിപ്പെടുത്തുന്നതിനായി ബ്രെന്റ്ഫോർഡ് ഫോർവേഡ് യോഹാൻ വിസയെ സ്വന്തമാക്കാൻ ന്യൂകാസിൽ യൂണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോർട്ട്. ഫ്രാങ്ക്ഫർട്ടിന്റെ ഹ്യൂഗോ എക്കിറ്റികെയെയാണ് ന്യൂകാസിൽ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്, എന്നാൽ €80 മില്യൺ ബിഡ് നിരസിക്കപ്പെട്ടതിനെത്തുടർന്ന് എക്കിറ്റികെയിലെ താല്പര്യം ന്യൂകാസിൽ ഉപേക്ഷിച്ചുവെന്നാണ് വിവരം.

കഴിഞ്ഞ സീസണിൽ 19 ഗോളുകൾ നേടിയ യോഹാൻ വിസ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പെനാൽറ്റി ഗോളുകൾ ഒഴിവാക്കിയാൽ പ്രീമിയർ ലീഗിലെ ഒരു കളിക്കാരൻ നേടിയ ഏറ്റവും കൂടുതൽ ഗോളുകളാണിത്. ന്യൂകാസിൽ ബ്രെന്റ്ഫോർഡുമായി ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ലെങ്കിലും ഉടൻ തന്നെ ചർച്ചകൾക്ക് സാധ്യതയുണ്ട്.
വിസയെ സ്വന്തമാക്കാൻ നോട്ടിംഗ്ഹാം ഫോറസ്റ്റ് ശ്രമിച്ചിരുന്നെങ്കിലും അവരുടെ ഓഫർ ബ്രെന്റ്ഫോർഡ് നിരസിക്കുകയായിരുന്നു. 2026 ജൂൺ വരെയാണ് വിസയ്ക്ക് ബ്രെന്റ്ഫോർഡുമായി കരാറുള്ളത്. ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷനും ക്ലബ്ബിനുണ്ട്.