Picsart 24 12 26 22 44 45 512

ആസ്റ്റൺ വില്ലയെയും തകർത്തു ന്യൂകാസ്റ്റിൽ കുതിപ്പ്, വീണ്ടും ഗോളുമായി ഇസാക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ മികച്ച ഫോം തുടർന്ന് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ഇന്ന് സ്വന്തം മൈതാനത്ത് ആസ്റ്റൺ വില്ലയെ എതിരില്ലാത്ത മൂന്നു ഗോളിന് ആണ് അവർ തോൽപ്പിച്ചത്. പരാജയത്തോടെ വില്ല ഒമ്പതാം സ്ഥാനത്തേക്ക് വീണപ്പോൾ ന്യൂകാസ്റ്റിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. പരാജയം പരിശീലകൻ ഉനയ് എമറെക്ക് മേൽ സമ്മർദ്ദവും ശക്തമാക്കും. രണ്ടാം മിനിറ്റിൽ ആന്റണി ഗോർഡൻ നേടിയ ഗോളിൽ ന്യൂകാസ്റ്റിൽ മുന്നിൽ എത്തി.

32 മത്തെ മിനിറ്റിൽ ജോൺ ഡുറാനിന് ചുവപ്പ് കാർഡ് കണ്ടത് വില്ലക്ക് തിരിച്ചടിയായി. തുടർന്ന് രണ്ടാം പകുതിയിൽ കഴിഞ്ഞ കളിയിൽ ഹാട്രിക് നേടിയ അലക്സാണ്ടർ ഇസാക് ന്യൂകാസ്റ്റിലിന് രണ്ടാം ഗോളും നേടി നൽകി. ഇഞ്ച്വറി സമയത്ത് ഗോൾ നേടിയ ജോലിന്റൺ ആണ് അവരുടെ ജയം പൂർത്തിയാക്കിയത്. മറ്റ് മത്സരങ്ങളിൽ വെസ്റ്റ് ഹാം യുണൈറ്റഡ് സൗതാപ്റ്റണിനെ ജെറോഡ് ബോവന്റെ ഏക ഗോളിൽ തോൽപ്പിച്ചപ്പോൾ ബോർൺമൗത്, ക്രിസ്റ്റൽ പാലസ് ടീമുകൾ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

Exit mobile version