നെമിലിന് വീണ്ടും ഗോൾ, പക്ഷെ ആശങ്കയായി പരിക്ക്, വൻ വിജയവുമായി എഫ് സി ഗോവ സെമി ഫൈനലിൽ

Img 20210917 163859
Credit: Twitter

ഡ്യൂറണ്ട് കപ്പിൽ എഫ് സി ഗോവ സെമി ഫൈനലിൽ. ഇന്ന് ഡെൽഹി എഫ് സിയെ നേരിട്ട ഗോവ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. മലയാളി താരങ്ങളായ നെമിലും ക്രിസ്റ്റിയും ഇന്നും ഗോവക്കായി ഗംഭീര പ്രകടനം തന്നെ നടത്തി. നെമിൽ ആദ്യ പകുതിയിൽ ഗോൾ നേടി എങ്കിലും ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് പോകേണ്ടി വന്നത് ആശങ്ക നൽകി.

പതിനാറാം മിനുട്ടിൽ ആയിരുന്നു ഗോവയുടെ ആദ്യ ഗോൾ. നെമിൽ തുടങ്ങിയ ആക്രമണം സാൻസണിൽ എത്തുകയും സാൻസന്റെ ക്രോസ് ദേവേന്ദ്ര ഹെഡറിലൂടെ വലയിൽ എത്തിക്കുകകായിരുന്നു. 19ആം മിനുട്ടിൽ ആയിരുന്നു നെമിലിന്റെ ഗോൾ. ഒരു ടാപിന്നിലൂടെ ആയിരുന്നു ഗോൾ. താരത്തിന്റെ ഈ ടൂർണമെന്റിലെ നാലാം ഗോളാണിത്. 29ആം മിനുട്ടിൽ ആണ് നെമിൽ പരിക്കേറ്റ് പുറത്ത് പോയത്. നെമിലിന് പകരം ആണ് ക്രിസ്റ്റി കളത്തിൽ എത്തിയത്.

പിന്നീട് ഒരു മനോഹര ഫ്രീകിക്കിൽ നിന്ന് ബ്രണ്ടണും ഗോൾ നേടി. രണ്ടാം പകുതിയിൽ ലിയാണ്ടർ റൊമാരിയോ എന്നിവരും ഗോൾ നേടി. അവസാനത്തെ ഗോൾ ഒരുക്കിയത് ക്രിസ്റ്റി ആയിരുന്നു. നിഖിൽ ആണ് ഡെൽഹിയുടെ ആശ്വാസ ഗോൾ നേടിയത്.

Previous articleചെൽസിയെ അത്ഭുത ടീമാക്കി മാറ്റുന്ന ജർമ്മൻ തന്ത്രം, ഈ കോട്ട തകർക്കാൻ പാടുപെടും!
Next articleനടരാജന് പകരം ഉമ്രാൻ മാലിക് സൺറൈസേഴ്സ് ഹൈദരാബാദിൽ