പ്രമുഖ താരങ്ങൾ ഇല്ലാതെ സൗഹൃദ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് അർജന്റീന. വിലക്ക് നേരിടുന്ന ലിയോണൽ മെസ്സിയടക്കം പല പ്രമുഖരും ടീമിൽ ഇടം നേടിയിട്ടില്ല. മെസ്സിയെ കൂടാതെ മാഞ്ചസ്റ്റർ സിറ്റി താരം അഗ്വേറൊ, പി.എസ്.ജി താരം ഡി മരിയ എന്നിവരും ടീമിൽ ഇടം നേടിയിട്ടില്ല. അടുത്ത മാസം ചിലിക്കെതിരെയും മെക്സിക്കോക്കെതിരെയുമാണ് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ.
അതെ സമയം യുവന്റസ് താരം പൗളോ ഡിബാല, ലൗറ്ററോ മാർട്ടിനസ് എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. യുവ താരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ടീമിൽ ആദ്യമായി അർജന്റീന ടീമിൽ കളിക്കുന്ന 7 താരങ്ങൾ ഉണ്ട്. അലക്സിസ് മാക് അലിസ്റ്റർ, ലിയനാർഡോ ബലെർഡി, നിക്കൊളാസ് ഫിഗൽ, ലൂക്കാസ് മാർട്ടിനസ്, നിക്കൊളാസ് ഡോമിൻഗാസ്, ലൂക്കാസ് ഒക്കമ്പോസ്, അഡോൾഫോ ഗൈച് എന്നിവരാണ് ആദ്യമായി അർജന്റീന ടീമിൽ ഇടം പിടിച്ച താരങ്ങൾ.
കോപ്പ അമേരിക്ക സംഘടകരെ വിമർശിച്ചതിന് പിന്നാലെയാണ് സൂപ്പർ താരം ലിയോണൽ മെസ്സിക്ക് സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ 3 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്. സെപ്റ്റംബർ 5ന് ചിലിക്കെതിരെയും സെപ്റ്റംബർ 10ന് മെക്സിക്കോക്കെതിരെയുമാണ് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ.
Goalkeepers: Esteban Andrada (Boca Juniors), Franco Armani (River Plate) and Agustin Marchesin (Porto).
Defenders: Nicolas Otamendi (Manchester City), German Pezzella (Fiorentina), Leonardo Balerdi (Borussia Dortmund), Marcos Rojo (Manchester United), Lucas Martinez Quarta (River Plate), Gonzalo Montiel (River), Nicolas Figal (Independiente), Nicolas Tagliafico (Ajax).
Midfielders: Marcos Acuna (Sporting CP), Leandro Paredes (Paris Saint-Germain), Guido Rodriguez (Club America), Giovani Lo Celso (Tottenham), Nicolas Dominguez (Velez), Rodrigo De Paul (Udinese), Matias Zaracho (Racing), Roberto Pereyra (Watford), Exequiel Palacios (River Plate), Lucas Ocampos (Sevilla), Manuel Lanzini (West Ham), Alexis Mac Allister (Boca).
Forwards: Joaquin Correa (Lazio), Lautaro Martinez (Inter), Paulo Dybala (Juventus) and Adolfo Gaich (San Lorenzo).