രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ചു, ദേശീയ ഗെയിംസിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം

Newsroom

ദേശീയ ഗെയിംസിൽ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും കേരളം വിജയിച്ചു. ഇന്ന് മണിപ്പൂരിനെ ആണ് കേരളം പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം. ആദ്യം രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമായിരുന്നു കേരളം തിരിച്ചടിച്ച് ജയം സ്വന്തമാക്കിയത്.

കേരളം 130902

35ആം മിനുട്ടിലും 56ആം മിനുട്ടിലും കൈഖുനാവോ നേടിയ ഗോളുകൾ ആണ് മണിപ്പൂരിനെ 2-0ന് മുന്നിൽ എത്തിച്ചത്. 64ആം മിനുട്ടിലെയും 80ആം മിനുട്ടിലെയും നിജോ ഗിൽബേർടിന്റെ ഗോളുകൾ കേരളത്തിനെ 2-2 എന്ന നിലയിൽ എത്തിച്ചു. അവസാന നിമിഷം വിഷ്ണുവിന്റെ ഗോളിൽ കേരളം വിജയവും നേടി.

ആദ്യ മത്സരത്തിൽ കേരളം ഒഡീഷയെയും രണ്ടാം മത്സരത്തിൽ സർവീസസിനെയു തോൽപ്പിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായാ‌ണ് കേരളം സെമി ഫൈനലിലേക്ക് എത്തുന്നത്.