കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കേരള പോലീസിനെ 2-1 ന് തകർത്ത് മുത്തൂറ്റ് എഫ്എ അവരുടെ കന്നി എലൈറ്റ് കേരള പ്രീമിയർ ലീഗ് കിരീടം ചൂടി ചരിത്രം സൃഷ്ടിച്ചു.

തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ അവസാന നിമിഷം (45-ാം മിനിറ്റ്) ദേവദത്താണ് മുത്തൂറ്റ് എഫ്എയ്ക്ക് വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കേരള പോലീസ് ശക്തമായി തിരിച്ചുവന്നു. 54-ാം മിനിറ്റിൽ സുജിൽ നേടിയ ഗോളിൽ നേടി അവർ ഒപ്പമെത്തി. എന്നാൽ മുത്തൂറ്റ് എഫ്എ പതറിയില്ല. 65-ാം മിനിറ്റിൽ അഭിത് വിജയ ഗോൾ നേടിയതോടെ അവർ ചരിത്ര വിജയം സ്വന്തമാക്കി.
സ്കോർ: മുത്തൂറ്റ് എഫ്എ 2-1 കേരള പോലീസ്
ഗോൾ നേടിയവർ – മുത്തൂറ്റ് എഫ്എ: ദേവദത്ത് (45′), അഭിത് (65′); കേരള പോലീസ്: സുജിൽ (54′)