മുൻ പാകിസ്ഥാൻ നായകൻ മുഷ്താഖ് മുഹമ്മദ് ഋഷഭ് പന്തിനെ പ്രശംസിച്ചു. പാകിസ്ഥാന്റെ വെടിക്കെട്ട് ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയുമായി പന്തിനെ താരതമ്യം ചെയ്ത അദ്ദേഹം, അഫ്രീദിയേക്കാൾ മികച്ച ബാറ്റ്സ്മാനാണ് പന്തെന്നും അഭിപ്രായപ്പെട്ടു. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം പിടിഐയോട് സംസാരിക്കുകയായിരുന്നു മുഷ്താഖ്.

“ഋഷഭ് പന്ത് ഇന്ത്യയുടെ ഷാഹിദ് അഫ്രീദിയാണ്, സത്യത്തിൽ ബാറ്റ് കയ്യിലുണ്ടെങ്കിൽ അഫ്രീദിയേക്കാൾ മികച്ചവനാണ് അവൻ,” അദ്ദേഹം പറഞ്ഞു.
നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെക്കുറിച്ച് സംസാരിച്ച, മുഷ്താഖ് ശുഭ്മാൻ ഗില്ലിനെയും പ്രശംസിച്ചു. വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു, “കോഹ്‌ലിക്ക് ഇനിയും രണ്ട് വർഷം കൂടി കളിക്കാമായിരുന്നു. അദ്ദേഹം ടെസ്റ്റ് ടീമിനൊപ്പം ഇവിടെ ഉണ്ടാകേണ്ടതായിരുന്നു. എന്തുകൊണ്ടാണ് വിരമിച്ചതെന്ന് അറിയില്ല,” അദ്ദേഹം പറഞ്ഞു.
അന്തരിച്ച ഇന്ത്യൻ സ്പിൻ ഇതിഹാസം