അലിസ്റ്റര്‍ കുക്കിനൊപ്പം കളിക്കാന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയയും. എസെക്സ്സിനു വേണ്ടി ശേഷിക്കുന്ന കൗണ്ടി സീസണില്‍ കളിക്കുവാന്‍ കരാര്‍ ഒപ്പിട്ട മുരളി വിജയ് ഓപ്പണറുടെ റോളില്‍ തന്നെയാവും കളിക്കുക എന്നതാണ് ഇപ്പോളത്തെ സൂചന. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ആദ്യ മൂന്ന് ടെസ്റ്റ് ടീമിലംഗമായിരുന്ന താരം പിന്നീടുള്ള ടെസ്റ്റുകള്‍ക്ക് ടീം പ്രഖ്യാപിട്ടപ്പോള് പുറത്താകുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളില്‍ മാത്രം കളിച്ച താരം നാലിന്നിംഗ്സുകളില് നിന്ന് 26 റണ്‍സാണ് നേടിയത്. 34 വയസ്സുകാകന് ഇന്ത്യന്‍ താരം കൗണ്ടിയിലെ നിലവിലെ ചാമ്പ്യന്മാരായ എസെക്സ്സിനു വേണ്ടിയാവും കളിക്കുക. കൗണ്ടി ചാമ്പ്യന്‍ഷിപ്പ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരം എസെക്സ്സിനായി കളിക്കും.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അലിസ്റ്റര്‍ കുക്കിനൊപ്പം ഓപ്പണറുടെ റോളിലാവുമോ മുരളി വിജയ് എത്തുകയെന്നത് കാത്തിരുന്ന് അറിയേണ്ട കാര്യമാണ്. ആദ്യ 11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാല് മത്സരങ്ങളില്‍ എസെക്സ്സ് വിജയിക്കുകയും നാലെണ്ണത്തില്‍ പരാജയപ്പെടുകയുമാണ് ചെയ്തിരിക്കുന്നത്. 121 പോയിന്റുമായി എസെക്സ്സ് പോയിന്റ് പട്ടികയില്‍ നാലാമതാണ്. സറേയാണ് 218 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
എസെക്സ്സിനു വേണ്ടി കളിച്ച് ചില മത്സരങ്ങളില്‍ വിജയിക്കാനാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് വിജയ് തന്റെ തീരുമാനത്തിനു പുറം ലോകത്തെ അറിയിച്ച് പറഞ്ഞത്. എസെക്സിനു വേണ്ടി കളിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാവും മുരളി വിജയ്. മുമ്പ് ഗൗതം ഗംഭീറും ഹര്ഭജന് സിംഗും
കൗണ്ടിയെ പ്രതിനിധീകരിച്ചിട്ടുണ്ട്.