എ എഫ് സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് പരാജയം. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ അബുദാബി ക്ലബായ അൽ ജസീറയെ നേരിട്ട മുംബൈ സിറ്റി ഏക ഗോളിന്റെ പരാജയം ആണ് ഏറ്റു വാങ്ങിയത്. തുടക്കത്തിൽ അൽ ജസീറ ആണ് അറ്റാക്കുകൾ നടത്തിയത്. 30ആം മിനുട്ടിലാണ് മുംബൈ സിറ്റിയുടെ ആദ്യ നല്ല അറ്റാക്ക് പിറന്നത്. അഹ്മദ് ജാഹുവിന്റെ പാസ് സ്വീകരിച്ച് രാഹുൽ ബെഹ്കെ തൊടുത്ത സ്ട്രൈക്ക് ചെറിയ വ്യത്യാസത്തിൽ ആണ് പുറത്ത് പോയത്.
39ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് അൽ ജസീറ ഗോൾ നേടിയത്. അലി മക്ബൂത് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ മുംബൈ സിറ്റി കൂടുതൽ ആക്രമിച്ചു കളിച്ചു. 60ആം മിനുട്ടിൽ ഫാളിന്റെ ഒരു ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി. 86ആം മിനുട്ടിൽ രാഹുൽ ബെഹ്കെയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിയും മടങ്ങി.
3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മുംബൈ സിറ്റിക്ക് 3 പോയിന്റാണ് ഉള്ളത്.