അവസാന ഓവറുകളില്‍ റണ്‍വേട്ട ശീലമാക്കി മുംബൈ ഇന്ത്യന്‍സ്

Sports Correspondent

ഐപിഎലില്‍ ഏറ്റവും അപകടകരമായ ബാറ്റിംഗ് യൂണിറ്റ് ഏതെന്ന ചോദ്യം കണക്കുകള്‍ വെച്ച് വിലയിരുത്തിയാല്‍ അത് മുംബൈ ഇന്ത്യന്‍സെന്ന് ഉറപ്പിച്ച് പറയാനാകും ഏത് ക്രിക്കറ്റ് ആരാധകര്‍ക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് അവസാന അഞ്ചോവറുകളില്‍ നിന്ന് 89 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചേസ് ചെയ്യുമ്പോള്‍ വിഷമ സ്ഥിതിയിലായ ശേഷം അവസാന അഞ്ചോവറില്‍ 89 റണ്‍സ് നേടി മത്സരം ടൈയിലാക്കിയെങ്കിലും മുംബൈയ്ക്ക് സൂപ്പര്‍ ഓവറില്‍ പരാജയമായിരുന്നു ഫലം. അന്ന് ഇഷാന്‍ കിഷനും കൈറണ്‍ പൊള്ളാര്‍ഡുമാണ് ഈ നേട്ടത്തിലേക്ക് ഐപിഎല്‍ ചാമ്പ്യന്മാരെ എത്തിച്ചതെങ്കിലും ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കൈറണ്‍ പൊള്ളാര്‍ഡിനൊപ്പം ബൗളര്‍മാരെ തച്ചു തകര്‍ത്തത്.