ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്‌എൽ) ഇന്ന് ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റിയെ ഗോൾരഹിത സമനിലയിൽ പിടിച്ചു. പ്ലേ ഓഫ് സ്ഥാനങ്ങൾക്ക് ആയി മത്സരിക്കുന്ന ടീമുകൾക്ക് ആശ്വാസമാണ് ഈ ഫലം. മുംബൈ സിറ്റി ഇന്ന് അവരുടെ അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു

സമനിലയോടെ മുംബൈ സിറ്റി എഫ്‌സി 21 കളികളിൽ നിന്ന് 32 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. ഈ ഫലം പിറകിൽ നിൽക്കുന്ന ഒഡീഷ, കേരള ബ്ലാസ്റ്റേഴ്സ്, പഞ്ചാബ് എന്നിവർക്ക് എല്ലാം പ്രതീക്ഷയാണ്.