എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിനായുള്ള ഡ്രോ നടന്നു. ആദ്യമായി എ എഫ് സി ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന മുംബൈ സിറ്റി ഗ്രൂപ്പ് ബിയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. നാൽപ്പത് ടീമുകൾ പത്ത് ഗ്രൂപ്പുകളിൽ ആയാണ് അണിനിരക്കുന്നത്. രണ്ട് സോണുകളായാണ് മത്സരം നടക്കുക. മുംബൈ സിറ്റി വെസ്റ്റ് സോണിൽ ആണ്. ഗ്രൂപ്പ് ഘട്ട വിജയികളും ഒരോ സോണിലെയും മികച്ച മൂന്ന് ഗ്രൂപ്പ് റണ്ണേഴ്സ് അപ്പുകളും നോക്കൗട്ട് സ്റ്റേജിലേക്ക് കയറും.
അബുദാബി ക്ലബായ അൽ ജസീറ, സൗദി ക്ലബായ അൽ ശബാബ്, പിന്നെ ഇറാഖി ക്ലബായ എയർ ഫോഴ്സ് ക്ലബും ആകും മുംബൈ സിറ്റിയുടെ ഗ്രൂപ്പിൽ ഉണ്ടാവുക. ഇത് രണ്ടാം തവണ മാത്രമാണ് ഒരു ഇന്ത്യൻ ക്ലബിന് നേരിട്ട് എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കുന്നത്. കഴിഞ്ഞ സീസണിൽ ഗോവ ചാമ്പ്യൻസ് ലീഗിൽ കളിച്ചിരുന്നു.