മുംബൈ അരീനയിൽ ഇത്തവണയും ഡെൽഹിക്ക് ജയമില്ല. ഇന്ന് നടന്ന മത്സരത്തിൽ മുംബൈ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഡെൽഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയത്. സീസണിൽ അഞ്ച് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ജയം പോലുമില്ലാത്ത ഡെൽഹി കഴിഞ്ഞ സീസൺ ആവർത്തിക്കുകയാണ്. കഴിഞ്ഞ സീസണിലും ദയനീയമായിരുന്നു ഡെൽഹിയുടെ പ്രകടനങ്ങൾ.
ഇന്ന് കളിയുടെ മുപ്പതാം മിനുട്ടിൽ മൗദു സോഗോ നേടിയ ഗോളിലാണ് മുംബൈ ആദ്യം ലീഡ് എടുത്തത്. ഇസോകോയുടെ ഗംഭീര ക്രോസിൽ നിന്നായിരുന്ന് സോഗൗയുടെ ഫിനിഷ്. ഇസോകോയും സോഗോയും കളിയിൽ ഉടനീളം ഡെൽഹി ഡിഫൻസിന് തലവേദനയായി. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താം മുംബൈക്ക് പെനാൾട്ടിയിലൂടെ അവസരം ലഭിച്ചു. പക്ഷെ റാഫേൽ ബാസ്റ്റോസിന് ടാർഗറ്റിലേക്ക് ഷോട്ട് ഉതിർക്കാൻ വരെ ആയില്ല.
എങ്കിലും 77ആം മിനുട്ടിൽ രണ്ടാം ഗോൾ പിറന്നു. ഇസോകോ ആണ് മുംബൈയുടെ രണ്ടാം ഗോൾ നേടിയത്. ആ ഗോൾ മൂന്ന് പോയന്റ് മുംബൈക്ക് കഴിഞ്ഞ മത്സരത്തിൽ വൻ പരാജയം നേരിട്ട മുംബൈക്ക് ഈ മത്സരം ആത്മവിശ്വാസം തിരികെ നൽകും. മുംബൈയുടെ ലീഗിലെ രണ്ടാം ജയമാണിത്. മറുവശത്ത് ഡെൽഹിക്ക് അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 3 പോയന്റ് മാത്രമെ ഉള്ളൂ.