ബുണ്ടസ് ലീഗിൽ 20 അസിസ്റ്റുകളും ആയി തോമസ് മുള്ളർ

Wasim Akram

ഒന്നോ രണ്ടോ വർഷങ്ങൾക്ക് മുമ്പ് പകരക്കാരന്റെ ബെഞ്ചിൽ ആവുമെന്നും ബയേൺ വിടും എന്നുമുള്ള എല്ലാ സംശയങ്ങളെയും തകർത്ത് ഈ സീസണിൽ തോമസ് മുള്ളർ നടത്തിയ തിരിച്ചു വരവ് സമാനമില്ലാത്ത ഒന്നു തന്നെയായിരുന്നു. ഇപ്പോൾ ഇതാ യൂറോപ്പിലെ വലിയ അഞ്ചു ലീഗുകളിൽ ഈ സീസണിൽ ആദ്യമായി 20 അസിസ്റ്റുകൾ നേടുന്ന ആദ്യ താരമായി ജർമ്മൻ താരം മാറിയിരിക്കുന്നു. ലെവർകുസനെതിരെ ആദ്യം ലിയോൺ ഗൊരെസ്ക്കക്കു ഗോളടിക്കാൻ അവസരം ഒരുക്കിയ മുള്ളർ തുടർന്ന് റോബർട്ട് ലെവൻഡോസ്കിക്കും ഗോളടിക്കാൻ പാസ് നൽകി.

ലീഗിലെ തന്റെ തന്റെ 19 മത്തെയും 20 മത്തെയും അസിസ്റ്റ് കണ്ടത്തിയതോടെ 2015 ൽ വോൾവ്സ്ബർഗിന്റെ കെവിൻ ഡ്യു ബ്രയനെക്കു ശേഷം ലീഗിൽ 20 അസിസ്റ്റുകളിൽ എത്തുന്ന ആദ്യ താരം ആയി തോമസ് മുള്ളർ. 2015 ലെ ബെൽജിയം താരത്തിന്റെ അസിസ്റ്റുകളുടെ റെക്കോർഡ് ലീഗിൽ ഇനിയും 6 കളികൾ അവശേഷിക്കുമ്പോൾ മുള്ളർ തകർക്കും എന്നു തന്നെയാണ് പ്രതീക്ഷ. ലീഗിൽ 7 ഗോളുകളും ഇത് വരെയായി മുള്ളർ നേടിയിട്ടുണ്ട്.