ആഫ്രിക്കൻ നാഷൺസ് കപ്പ്, മൊറോക്കോയ്ക്ക് ജയത്തോടെ തുടക്കം

Newsroom

ഈജിപ്തിൽ നടക്കുന്ന ആഫ്രിക്കൻ നാഷൺസ് കപ്പിൽ മൊറോക്കോയ്ക്ക് വിജയ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ നമീബിയെ ആണ് മൊറൊക്കോ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു മൊറോക്കോ വിജയിച്ചത്. ഏകഗോൾ പിറന്നതും സെൽഫ് ഗോളിലൂടെ ആയിരുന്നു. കളിയുടെ അവസാന നിമിഷം കെമുയിനെ ആണ് മൊറൊക്കോയ്ക് സെൽഫ് ഗോൾ സംഭാവന ചെയ്തത്.

മത്സരത്തിൽ അയാക്സ് താരം സിയെച് മൊറോക്കോയ്ക്ക് വേണ്ടി മികച്ചു നിന്നിരുന്നു. ഇനി ജൂൺ 28ന് ഐവറി കോസ്റ്റിനെതിരെ ആണ് മൊറോക്കോയുടെ അടുത്ത മത്സരം. നമീബിയ അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയെയും നേരിടും