പേസർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഷമിയുടെ ലഭ്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ അല്ല ദേശീയ ക്രിക്കറ്റ് അക്കാദമി (NCA) ആണ് മറുപടി പറയേണ്ടത് എന്ന് രോഹിത് ശർമ്മ പറഞ്ഞു.
“എൻസിഎയിൽ നിന്നുള്ള ആരെങ്കിലും ഷമിയെ കുറിച്ച് സംസാരിക്കണം. അതിനുള്ള സമയമായെന്ന് ഞാൻ കരുതുന്നു. അവിടെയാണ് ഷമി പുനരധിവസം നടത്തുന്നത. അവരാണ് വന്ന് ഞങ്ങൾക്ക് എന്തെങ്കിലും അപ്‌ഡേറ്റ് നൽകേണ്ടത്” രോഹിത് പറഞ്ഞു.
“ഷമി നാട്ടിൽ ധാരാളം ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ അവൻ്റെ കാൽമുട്ടിനെക്കുറിച്ച് ചില പരാതികൾ ഉണ്ട്. പൂർണ്ണ ഉറപ്പുന്നുണ്ടെങ്കിൽ മാത്രമെ ഞങ്ങൾ ഒരു താരവുമായി മുന്നോട്ട് പോകു. ” – ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.