കാർ അപകടത്തിൽ പെട്ടവർക്ക് രക്ഷകനായി മുഹമ്മദ് ഷമി

Newsroom

ഇന്ത്യയുടെ പേസ് ബൗളർ മുഹമ്മദ് ഷമി കളത്തിന് പുറത്തും സ്റ്റാർ ആവുകയാണ്. നൈനിന്താളിൽ നടന്ന റോഡ് അപകടത്തിൽപ്പെട്ടയാളെ സഹായിച്ചാണ് ഷമി ഹീറോ ആയത്. തന്റെ സോഷ്യൽ മീഡിയയിൽ ഷമി തന്നെയാണ് അപകടത്തെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്. റോഡിൽ നിന്ന് മറിഞ്ഞ് പുറത്തേക്ക് പോയ കാറിലുള്ള ആളെ കാറിന് പുറത്ത് എത്തിക്കുന്നതിൽ ഷമിയും മുൻ കൈ എടുത്തു.

മുഹമ്മദ് ഷമി 23 11 26 00 28 29 663

“അവൻ എത്ര ഭാഗ്യവാനാണ് ദൈവം അദ്ദേഹത്തിന് രണ്ടാം ജീവൻ നൽകി. അവന്റെ കാർ നൈനിന്താളിനടുത്തുള്ള കുന്നിൽ റോഡിൽ നിന്ന് എന്റെ കാറിന് തൊട്ടുമുമ്പ് താഴേക്ക് വീണു. ഞങ്ങൾ അവനെ വളരെ സുരക്ഷിതമായി പുറത്തെടുത്തു,” ഷമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ലോകകപ്പിൽ ഇന്ത്യക്ക് ആയി മികച്ച പ്രകടനം പുറത്ത് എടുത്ത ഷമി ഇപ്പോൾ വിശ്രമത്തിലാണ്. അങ്ങനെ സ്വകാര്യ യാത്രക്ക് ഇടയിൽ ആണ് ഷമി ഈ അപകടത്തെ അഭിമുഖീകരിച്ചത്‌. ഷമി ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്ന താരമായി മാറിയിരുന്നു.

https://www.instagram.com/reel/C0E3eCFCB3U/?igshid=MzRlODBiNWFlZA==