Picsart 23 11 12 21 11 46 369

മുഹമ്മദ് സലായുടെ ഇരട്ട ഗോൾ! ലിവർപൂൾ ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗൽ ലിവർപൂളിന് മികച്ച വിജയം. ഇന്ന് ഈജിപ്ഷൻ താരം മുഹമ്മദ് സലായുടെ ഇരട്ട ഗോളിന്റെ ബലത്തിൽ ലിവർപൂൾ ബ്രെന്റ്ഫോഡിനെ പരാജയപ്പെടുത്തി. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. ആദ്യ പകുതിയിൽ ഡാർവിൻ നൂനിയസ് രണ്ടുതവണ ഗോൾ നേടിയെങ്കിലും ആ രണ്ടു ഗോളും നിഷേധിക്കപ്പെട്ടു. 22 മിനിറ്റിലും 27 മിനിറ്റിലും ആയിരുന്നു നൂനിയസ് പന്ത് വലയിൽ എത്തിച്ചത്.

ഇതു കഴിഞ്ഞ് 39 മിനിറ്റിൽ ആണ് മുഹമ്മദ് സല ലിവർപൂളിന് ലീഡ് നൽകിയത്. ഈ ഗോൾ അസിസ്റ്റ് ചെയ്തത് ഡാർവിൻ നൂനിയസ് ആയിരുന്നു. രണ്ടാം പകുതിയിൽ സിമിക്കാസിന്റെ അസിസ്റ്റിൽ മുഹമ്മദ് സല തന്റെ രണ്ടാം ഗോൾ നേടി ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു‌. സലായുടെ ഈ സീസണിലെ പത്താം പ്രീമിയർ ലീഗ് ഗോൾ ആയിരുന്നു ഇത്. അവസാനം ജോടയും ലിവർപൂളിനായി ഗോൾ നേടി.

ഈ വിജയത്തോടെ ലിവർപൂൾ 12 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

Exit mobile version