വേണ്ടത് ഒരു വിജയം മാത്രം, ഇന്ത്യയ്ക്കെതിരെ അത് നേടാനാകും – മിച്ചൽ മാര്‍ഷ്

Sports Correspondent

Mitchellmarsh
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെ അവസാന സൂപ്പര്‍ എട്ട് മത്സരത്തിൽ വിജയിച്ചാൽ ടി20 ലോകകപ്പ് സെമിയിൽ എത്തുവാനാകും എന്നും അത് സാധ്യമായ കാര്യമാണെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ‍മിച്ചൽ മാര്‍ഷ്. ഇന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള അപ്രതീക്ഷിത തോൽവിയ്ക്ക് ശേഷമുള്ള പ്രതികരണമാണ് മാര്‍ഷ് പങ്കുവെച്ചത്.

Picsart 24 06 23 09 21 26 747

ഓസ്ട്രേലിയയ്ക്ക് ഒരു മോശം രാത്രിയായിരുന്നുവെന്നും എന്നാൽ അത് പതിവില്ലാത്ത കാര്യമാണെന്നും അതിനാൽ തന്നെ അടുത്ത മത്സരത്തിൽ ഒരു വിജയം മാത്രം മതിയെന്നും ഇന്ത്യയെപ്പോലെ മികച്ച ടീമിനെതിരെ തന്നെ അത് നേടാനാകുമെന്നാണ് മാര്‍ഷ് വ്യക്തമാക്കിയത്. 20 റൺസോളം ടീം അധികം വിട്ട് നൽകിയെന്നും അതാണ് ചേസിംഗില്‍ തിരിച്ചടിയായതെന്നും മാര്‍ഷ് പറഞ്ഞു.

അഫ്ഗാനിസ്ഥാനെ 148/6 എന്ന സ്കോറിലൊതുക്കിയെങ്കിലും ഓസ്ട്രേലിയ 19.2 ഓവറിൽ 127 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.