ഗംഭീര പ്രകടനവുമായി മലയാളി മിർഷാദ്, സമനിലയിൽ എഫ് സി ഗോവ നോർത്ത് ഈസ്റ്റ് പോരാട്ടം

Newsroom

Img 20220114 214332

ഐ എസ് എല്ലിലിലെ നോർത്ത് ഈസ്റ്റിന്റെയും എഫ് സി ഗോവയുടെയും കഷ്ടകാലം തുടരുന്നു. ഇന്ന് രണ്ട് ടീമുകൾക്കും വിജയിക്കാനായില്ല. ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. ഇന്ന് നോർത്ത് ഈസ്റ്റിന്റെ മലയാളി ഗോൾ കീപ്പർ മിർഷാദിന്റെ പ്രകടനമാണ് നോർത്ത് ഈസ്റ്റിനെ ഒരു പോയിന്റുമായി രക്ഷപ്പെടാൻ സഹായിച്ചത്. ഇന്ന് മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ നോർത്ത് ഈസ്റ്റ് ലീഡ് എടുത്തു.

ഹെർണാൻ സാന്റാന ഒരു ഗംഭീരമായ ഫ്രീകിക്കിലൂടെയാണ് ഇന്ന് ലീഡ് എടുത്തത്. ഇതിനു ശേഷം ഗോവ പല തവണ സമനിലക്കായി ശ്രമിച്ചു എങ്കിലും മിർഷാദ് തടസ്സമായി നിന്നു. എങ്കിലും 39ആം മിനുട്ടിൽ ഗോവ സമനില കണ്ടെത്തി. ഒരു ഹെഡറിലൂടെ ഐറം ആണ് സമനില കണ്ടെത്തി. ഇതിനു ശേഷവും മിർഷാദിന്റെ മികച്ച പ്രകടനം മത്സരത്തിൽ കണ്ടു. ഏഴു സേവുകൾ മിർഷാദ് ഇന്ന് നടത്തി.

ഈ സമനിലയോടെ നോർത്ത് ഈസ്റ്റ് 9 പോയിന്റുമായി പത്താം സ്ഥാനത്തും ഗോവ 13 പോയിന്റുമായി 8ആം സ്ഥാനത്തും നിൽക്കുകയാണ്‌