ഫോർഡെ (നോർവേ): ഇന്ത്യൻ ഒളിമ്പിക് മെഡൽ ജേതാവ് മീരാബായ് ചാനു 2025-ലെ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ഒരിക്കൽ കൂടി രാജ്യത്തിന് അഭിമാനമായി. നോർവേയിലെ ഫോർഡെയിൽ നടന്ന വനിതകളുടെ 48kg വിഭാഗത്തിലാണ് 2017-ലെ ലോക ചാമ്പ്യൻ ഈ നേട്ടം കൈവരിച്ചത്.

സ്നാച്ചിൽ 84kgയും ക്ലീൻ ആന്റ് ജെർക്കിൽ 115kg-യും ഉൾപ്പെടെ ആകെ 199kg ഭാരം ഉയർത്തിയാണ് ചാനു പോഡിയം ഉറപ്പിച്ചത്. 2024 പാരിസ് ഒളിമ്പിക്സിലെ വെള്ളി മെഡലിന് ശേഷം അവരുടെ പ്രചോദനാത്മക കരിയറിലെ മറ്റൊരു നാഴികക്കല്ലാണിത്.
സ്നാച്ച് റൗണ്ടിൽ 87kgഭാരം ഉയർത്താനുള്ള രണ്ട് ശ്രമങ്ങൾ പാഴാക്കിയതോടെ ചാനുവിന് ചില സമ്മർദ്ദ നിമിഷങ്ങൾ നേരിടേണ്ടിവന്നു. എന്നാൽ, ക്ലീൻ ആന്റ് ജെർക്ക് ഇനത്തിൽ 115kg വിജയകരമായി ഉയർത്തിക്കൊണ്ട് അവർ ആക്കം തിരിച്ചുപിടിച്ചു. ഇത് ടോക്കിയോ 2021 ഒളിമ്പിക്സിലെ അവരുടെ പ്രകടനത്തിന് തുല്യമായിരുന്നു.
സ്വർണ്ണം നേടിയത് ഉത്തരകൊറിയയുടെ റി സോങ്-ഗം ആണ്.