ഇന്ത്യയുടെ ബംഗ്ലാദേശിന് എതിരായ ടി20 മത്സരത്തിൽ താരമായി മിന്നു മണി. ഇന്ന് ഇന്ത്യ തകർപ്പൻ ബൗളിങിലൂടെ 8 റൺസിന്റെ വിജയം സ്വന്തമാക്കിയപ്പോൾ 2വിക്കറ്റ് നേടി മിന്നു മണി തിളങ്ങി. ഇന്ന് ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഇന്ത്യയ്ക്ക് നേടാനായത് 95 റൺസ് മാത്രം ആയിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. 19 റൺസ് നേടിയ ഷഫാലി വര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയത്.
ബംഗ്ലാദേശിനായി സുൽത്താന ഖാത്തുന്‍ മൂന്നും ഫാത്തിമ ഖാത്തുന്‍ രണ്ടും വിക്കറ്റ് നേടി. 33 റൺസ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ ശേഷം ഇന്ത്യ 33/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. മിന്നു മണി 5 റൺസുമായി പുറത്താകാതെ നിന്നു.
ബൗളിംഗിൽ 4 ഓവർ എറിഞ്ഞ മിന്നു മണി ആകെ വിട്ടു നൽകിയത് 9 റൺസ് മാത്രമാണ്. 2 വിക്കറ്റ് താരം വീഴ്ത്തി. ബംഗ്ലാദേശ് 19.1 ഓവറിൽ 87 റൺസ് എടുക്കുന്നതിനെ ഓളൗട്ട് ആയി. ഇന്ത്യക്കായി ദീപ്തി ശർമ്മയും ഷഫാലിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഒരു മത്സരം ശേഷിക്കെ തന്നെ 2-0ന് ഇന്ത്യ പരമ്പര സ്വന്തമാക്കി