എസ് മിഥുനിന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ഹിമാചലിനെതിരെ 169 റണ്‍സ് വിജയം നേടി കേരളം. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ 65 റണ്‍സ് നേടി പുറത്താകാതിരുന്ന മിഥുന്‍ ഇരു ഇന്നിംഗ്സുകളിലായി 9 വിക്കറ്റാണ് നേടിയത്. ഹിമാചലിനെ രണ്ടാം ഇന്നിംഗ്സില്‍ 182 റണ്‍സിനു ഓള്‍ഔട്ട് ആക്കി കേരളം ജയം നേടുമ്പോള്‍ 6 വിക്കറ്റും സ്വന്തമാക്കിയത് മിഥുനായിരുന്നു.
47 റണ്‍സ് നേടി അമിത് കുമാറും 41 റണ്‍സ് നേടിയ അങ്കുഷ് ബൈന്‍സിനുമൊപ്പം പുറത്താകാതെ 33 റണ്‍സുമായി നിന്ന ശ്രേഷ്ഠ് നിര്‍മോഹി എന്നിവര്‍ മാത്രമാണ് ഹിമാചല്‍ നിരയില്‍ റണ്‍സ് കണ്ടെത്താനായുള്ളു. 80/1 എന്ന നിലയില്‍ മിഥുന്‍ എറിഞ്ഞ 26ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെയാണ് ഹിമാചലിന്റെ തകര്‍ച്ച തുടങ്ങിയത്.
അങ്കുഷ് ബൈന്‍സ്, നിഖില്‍ ഖാണ്ട, സുമിത് വര്‍മ്മ എന്നിവരെയാണ് ആ ഓവറില്‍ മിഥുന്‍ പുറത്താക്കിയത്. പ്രവീണ്‍ താക്കൂര്‍, അങ്കിത് കൗശിക്, ഗുര്‍വീന്ദര്‍ സിംഗ് എന്നിവരാണ് മിഥുന്റെ മറ്റു വിക്കറ്റുകള്‍. സച്ചിന്‍ ബേബി മൂന്ന് വിക്കറ്റും അക്ഷയ് ചന്ദ്രന്‍ ഒരു വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial