ഇന്ന് അർജന്റീന താരം മെസ്സിക്ക് അനുകൂലമായി വിധിച്ച പെനാൾട്ടിയെ വിമർശിച്ച് ഇഗൊർ സ്റ്റിമാച്. കളി വിജയിച്ചു എങ്കിലും അർജന്റീനക്ക് അനുകൂലമായി വിളിച്ച പെനാൾട്ടി നാണംകെട്ട തീരുമാനം ആണെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച് പറഞ്ഞു. ആദ്യ പകുതിയിൽ ആയിരുന്നു ചെസ്നി മെസ്സിയെ ഫൗൾ ചെയ്തെന്ന് പറഞ്ഞ് റഫറി പെനാൾട്ടി വിധിച്ചത്. എന്നാൽ പെനാൾട്ടിക്ക് ഉള്ള ഫൗൾ സംഭവിച്ചില്ല എന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു.
ആ പെനാൾട്ടി മെസ്സി ആയത് കൊണ്ട് മാത്രമാണ് റഫറി നൽകിയത് എന്ന് സ്റ്റിമാച് സ്പോർട്സ് 18 ചാനലിൽ പറഞ്ഞു. മെസ്സി അല്ലായിരുന്നു എങ്കിൽ അത് ഫൗൾ ആണെന്ന് ആരും പരിശോധിക്കുക കൂടി ഇല്ലായിരുന്നു. അദ്ദേഹം പറഞ്ഞു. പെനാൾട്ടി ലക്ഷ്യത്തിൽ എത്താത്തത് നീതി ആയെന്നും സ്റ്റിമാച് പറഞ്ഞു. മെസ്സിക്ക് ഇത്തരം സഹായങ്ങൾ ആവശ്യമില്ല എന്നും ഇന്ത്യൻ കോച്ച് കൂട്ടിച്ചേർത്തു.
ഇന്ന് അർജന്റീനയ്ക്ക് റഫറിമാരുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു എന്നും സ്റ്റിമാച് പറയുക ഉണ്ടായി. മെസ്സി എടുത്ത പെനാൾട്ടി ചെസ്നി സേവ് ചെയ്തിരുന്നു. രണ്ടാം പകുതിയിൽ മികച്ച രണ്ടു ഗോളുകൾ നേടി അർജന്റീന വിജയം ഉറപ്പിക്കുകയും ചെയ്തു.