പനിയും വേദനയും സഹിച്ചാണ് മെസ്സി ഇന്ന് കളിച്ചത്, പെറുവിന് എതിരെ വിശ്രമിക്കും

Newsroom

കോപ അമേരിക്കയിൽ ഇന്ന് നടന്ന ചിലിക്ക് എതിരായ മത്സരത്തിൽ ലയണൽ മെസ്സി പൂർണ്ണ ആരോഗ്യത്തോടെ അല്ല കളിച്ചത്. മെസ്സി തനിക്ക് പനിയും ഒപ്പം തൊണ്ടവേദനയും ഉണ്ടായിരുന്നു എന്ന് മത്സര ശേഷം വ്യക്തമാക്കി. ഇതുകൂടാതെ മത്സരത്തിന്റെ തുടക്കത്തിൽ ചെറിയ പരിക്കേറ്റതായും മെസ്സി പറഞ്ഞു. തനിക്ക് അത്ര എളുപ്പത്തിൽ മൂവ് ചെയ്യാൻ ആകുന്നുണ്ടായിരുന്നില്ല. എങ്കിലും ഈ വിജയവും മത്സരവും പ്രധാനമായിരുന്നു എന്ന് മെസ്സി പറഞ്ഞു.

മെസ്സി 24 06 26 13 14 07 316

ഇന്ന് ചിലിയെ തോൽപ്പിച്ച് കൊണ്ട് അർജന്റീന ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു. മെസ്സിയുടെ കോർണറിൽ നിന്നായിരുന്നു അർജന്റീനയുടെ വിജയ ഗോൾ വന്നത്. അർജന്റീന ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത് കൊണ്ട് തന്നെ അടുത്ത മത്സരത്തിൽ മെസ്സിക്ക് വിശ്രമം നൽകാൻ ആകും സ്കലോണിയുടെ തീരുമാനം.

ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പെറുവിനെ ആണ് അർജന്റീന നേരിടേണ്ടത്. അന്ന് മെസ്സി ടീമിനൊപ്പം ഉണ്ടാകില്ല. അവസരം കിട്ടാത്തവർക്ക് അവസരം നൽകാൻ സ്കലോണി ശ്രമിക്കും. ക്വാർട്ടർ ഫൈനൽ പോരിൽ മെസ്സി തിരികെ ടീമിൽ എത്തും.