ഇന്നലെ ലാലിഗ കിരീടം ഉറപ്പിച്ചതിനു പിന്നാലെ മെസ്സിയെ ബാഴ്സലോണയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബാഴ്സലോണ സജീവമാക്കി. താരത്തെ തിരികെ ടീമിൽ എത്തിക്കാൻ തന്നെ കൊണ്ടും ക്ലബിനെ കൊണ്ടും ആകുന്നത് എല്ലാം ചെയ്യും എന്ന് ബാഴ്സലോണ പ്രസിഡന്റ് ലപോർടെ ഇന്നലെ പറഞ്ഞു.
2025 വരെയുള്ള ഒരു കരാർ മെസ്സിയുടെ പിതാവിനു മുന്നിൽ ലപോർട സമർപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. വേജ് ബിൽ കുറക്കാനായി ബാഴ്സലോണ പല താരങ്ങളെയും വിൽക്കാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ ഇപ്പോൾ. പല പ്രധാന താരങ്ങളും ക്ലബ് വിട്ടാലും അത്ഭുതപ്പെടാനില്ല. ലാലിഗയുമായും ബാഴ്സലോണ ചർച്ചകൾ നടത്തുന്നുണ്ട്.
സാവി മെസ്സിയുമായി നിരന്തരം സംസാരിക്കുന്നുണ്ട്. മെസ്സിക്ക് മുന്നിൽ ഉള്ള 3500 കോടിയുടെ അൽ ഹിലാലിന്റെ ഓഫർ അവഗണിച്ചാണ് താരം ബാഴ്സലോണയിലേക്ക് വരാൻ ശ്രമിക്കുന്നത്.