അർജന്റീനയ്ക്ക് വേണ്ടി കോപ അമേരിക്കയിൽ കളിക്കുമ്പോൾ വാങ്ങിയ ചുവപ്പ് കാർഡിൽ മെസ്സിക്ക് മേൽ കൂടുതൽ നടപടികൾ എത്തി. ചിലിക്ക് എതിരായ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലായിരുന്നു മെസ്സി ചുവപ്പ് കാർഡ് വാങ്ങിയത്. താരത്തിനെ അടുത്ത അർജന്റീനയുടെ മത്സരത്തിൽ വിലക്കാൻ തീരുമാനിച്ചു. ഒപ്പം മെസ്സിക്ക് പിഴയും ഉണ്ട്. 1200 ഡോളറാണ് മെസ്സിക്ക് പിഴ വിധിച്ചിരിക്കുന്നത്.
ചുവപ്പ് കാർഡിന് പിഴ ലഭിച്ചു എങ്കിലും ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനെ വിമർശിച്ചതിൽ മെസ്സിക്ക് എതിരെ നടപടു ഉണ്ടായില്ല. അതും അച്ചടക്ക കമ്മിറ്റിക്ക് മുന്നിൽ ഉണ്ടായിരുന്നു. ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ മുഴുവൻ അഴിമതി ആണെന്നും കോപ അമേരിക്ക ബ്രസീലിനെ വിജയിപ്പിക്കാൻ വേണ്ടി നടത്തുന്നതാണെന്നുമായിരുന്നു മെസ്സിയുടെ വിമർശനം.