ആന്ദ്രേ ഇനിയേസ്റ്റ ഒരു പ്രതിഭാസം ആയിരുന്നു എന്ന് ലയണൽ മെസ്സി

Newsroom

പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച തൻ്റെ മുൻ എഫ്‌സി ബാഴ്‌സലോണ സഹതാരം ആന്ദ്രേസ് ഇനിയേസ്റ്റയ്ക്ക് ഹൃദയംഗമമായ ട്രിബ്യൂട്ട് നൽകി ലയണൽ മെസ്സി. മെസ്സിയും ഇനിയേസ്റ്റയും ബാഴ്‌സലോണയിൽ അവരുടെ പ്രൈമിൽ ഒരു ഐതിഹാസിക കൂട്ടുകെട്ട് രൂപീകരിച്ചിരുന്നു. തൻ്റെ മുൻ സഹതാരത്തെ മെസ്സി ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹത്തിന്റെ മികച്ച കരിയറിന് അഭ്നന്ദിച്ചു.

Picsart 24 10 07 21 53 24 303

കളിക്കളത്തിലെ ഇനിയേസ്റ്റയുടെ മിടുക്ക് എടുത്തുകാണിച്ചുകൊണ്ട് ഇരുവരുടെയും ബാഴ്‌സലോണ കാലത്തെ ചിത്രം മെസ്സി പോസ്റ്റ് ചെയ്തു. അദ്ദേഹം എഴുതി, “ഏറ്റവും കൂടുതൽ മാജിക്ക് ഉള്ള ടീമംഗങ്ങളിൽ ഒരാൾ ആയിരുന്നു ഇനിയേസ്റ്റ, ഞാൻ ഒപ്പം കളിക്കുന്നതിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചവരിൽ ഒരാൾ. ഫുട്ബോൾ പന്ത് നിങ്ങളെ മിസ്സ് ചെയ്യാൻ പോകുന്നു, അതുപോലെ നമുക്കെല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും… ഞാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ആശംസകൾ നേരുന്നു. നിങ്ങൾ ഒരു പ്രതിഭാസമാണ്”

https://www.instagram.com/stories/leomessi/3473964554814906910?utm_source=ig_story_item_share&igsh=MXE4aG5nMGhlcGJrYg==