സെലെസ്റ്റിയൽ ട്രോഫിയിൽ മികച്ച വിജയം കുറിച്ച് മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്. ഗ്രൂപ്പിലെ തങ്ങളുടെ മൂന്നാം മത്സരവും മാസ്റ്റേഴ്സ് സിസി വിജയിച്ചപ്പോള്‍ പ്രതിഭ സിസി തങ്ങളുടെ ആദ്യ പരാജയം ഏറ്റുവാങ്ങി. സെയിന്റ് സേവിയേഴ്സ് തുമ്പയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പ്രതിഭ സിസി 205/7 എന്ന സ്കോര്‍ 26 ഓവറിൽ നേടിയപ്പോള്‍ മാസ്റ്റേഴ്സ് സിസി 24 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടി മൂന്നാം വിജയം കുറിച്ചു.
പ്രതിഭ സിസിയ്ക്കായി അനസ് നസീര്‍ 46 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ആൽഫി ഫ്രാന്‍സിസ് ജോൺ 18 പന്തിൽ 36 റൺസും രഞ്ജു 16 പന്തിൽ 35 റൺസും നേടി. അക്ഷയ് മനോഹര്‍ 14 പന്തിൽ 22 റൺസ് നേടിയപ്പോള്‍ 32 റൺസ് നേടിയ അരുൺ കെഎ ആണ് മറ്റൊരു പ്രധാന സ്കോറര്‍. മാസ്റ്റേഴ്സിന് വേണ്ടി രാഹുല്‍ ചന്ദ്രന്‍ 2 വിക്കറ്റ് നേടി.
മാസ്റ്റേഴ്സ് ടോപ് ഓര്‍ഡറിൽ വിഷ്ണുരാജ് (22 പന്തിൽ 40), വിനൂപ് (13 പന്തിൽ 30) എന്നിവര്‍ക്കൊപ്പം രോഹന്‍ നായര്‍ 40 റൺസും നേടിയെങ്കിലും 44 പന്തിൽ 60 റൺസ് നേടി സിജോമോന്‍ ജോസഫ് ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഹെര്‍മി 17 റൺസുമായി പുറത്താകാതെ നിന്ന് സിജമോന് മികച്ച പിന്തുണ നൽകി. പ്രതിഭയ്ക്കായി വിനിൽ 2 വിക്കറ്റ് നേടി.
60 റൺസുമായി പുറത്താകാതെ നിൽക്കുകയും ബൗളിംഗിൽ ഒരു വിക്കറ്റ് നേടുകയും ചെയ്ത സിജോമോന്‍ ആണ് കളിയിലെ താരം.