മഷൂറും ആശിഖും ഇന്ത്യൻ ടീമിനൊപ്പം ദുബൈയിലേക്ക്, ഛേത്രിയും രാഹുലും ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം വീണ്ടും കളത്തിൽ ഇറങ്ങുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള 27 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ മഷൂർ ഷെരീഫും ആശിഖ് കുരുണിയനും മലയാളി സാന്നിദ്ധ്യമായി സ്ക്വാഡിൽ ഉണ്ട്. ക്യാമ്പിൽ ഉണ്ടായിരുന്ന രാഹുൽ കെ പി ഫൈനൽ സ്ക്വാഡിൽ എത്തിയില്ല. സഹൽ പരിക്ക് കാരണം ടീമിൽ ഉണ്ടായിരുന്നില്ല.

ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ടീമിൽ ഉൾപ്പെട്ടിട്ടില്ല. കൊറോണ ആണ് ഛേത്രിക്ക് വിനയായത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി നടത്തിയ പ്രകടനമാണ് മഷൂറിനെ സ്റ്റിമാചിന്റെ ശ്രദ്ധയിൽ എത്തിച്ചത്. മഷൂർ ഡിഫൻസിൽ കാഴ്ചവെച്ച പ്രകടനം നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫിലേക്ക് ഉള്ള കുതിപ്പിൽ നിർണായകമായിരുന്നു.

ഐ എസ് എല്ലി ൽ തിളങ്ങിയ ലിസ്റ്റൺ, ഇഷാൻ പണ്ഡിത, ആകാശ് മിശ്ര, ബിപിൻ സിംഗ്, യാസിർ മുഹമ്മദ് എന്നിവരൊക്കെ സ്ക്വാഡിൽ ഉണ്ട്. ഈ മാസം അവസാനം യു എ ഇയെയും ഒമാനെയും ആണ് ഇന്ത്യൻ നേരിടുന്നത്. ദുബൈയിൽ വെച്ചാകും മത്സരം നടക്കുക.

The 27-member squad is as follows:

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Subhasish Roy Chowdhury, Dheeraj Singh.

DEFENDERS: Ashutosh Mehta, Akash Mishra, Pritam Kotal, Sandesh Jhingan, Chinglensana Singh, Adil Khan, Mandar Rao Dessai, Mashoor Shereef.

MIDFIELDERS: Rowllin Borges, Lalengmawia, Jeakson Singh, Raynier Fernandes, Anirudh Thapa, Bipin Singh, Yasir Mohammad, Suresh Singh, Halicharan Narzary, Lallianzuala Chhangte, Ashique Kuruniyan.

FORWARDS: Manvir Singh, Ishan Pandita, Hitesh Sharma, Liston Colaco.