“ഇനി മാർതയില്ല, വനിതാ ഫുട്ബോൾ നിങ്ങൾ സംരക്ഷിക്കണം”

Newsroom

വനിതാ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരമായ മാർത തന്റെ അവസാന ലോകകപ്പ് മത്സരം ഇന്നലെ കളിച്ചു. വനിതാ ലോക കപ്പിന്റെ പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് ഇന്നലെ ബ്രസീൽ പുറത്തായതോടെ മാർതയുടെ ഒരി ലോകകപ്പ് കിരീടം എന്ന സ്വപനം അവസാനിച്ചു. 33കാരിയായ മാർത്ത ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കും എന്ന് വ്യക്തമാക്കി. ബ്രസീൽ ജേഴ്സിയിൽ നിന്ന് വിരമിക്കും എന്ന സൂചനയും മാർത്ത നൽകി.

താനും ഫോർമിഗയും ക്രിസ്റ്റ്യാനേയും ഇനി ഇല്ല, നമ്മൾ ഒന്നും എക്കാലത്തും ഇവിടെ ഉണ്ടാകുന്നവരല്ല, അതുകൊണ്ട് വനിതാ ഫുട്ബോളിനെ നിങ്ങ ഏറ്റെടുക്കണം. സരക്ഷിക്കണം. തുടക്കത്തിൽ കരയണം അവസാനം ചിരിക്കണം. മാർത്ത പറഞ്ഞു. 90 മിനുട്ടും ഒപ്പം 30 മിനുട്ട് എക്സ്ട്രാ ടൈമും ഫുട്ബോൾ കളിക്കാൻ പെൺകുട്ടിക്കൾ തയ്യാറാകണം എന്നും മാർത്ത പറഞ്ഞു.