ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനി ഇല്ല, കരാർ റദ്ദാക്കി!!

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ല. ക്ലബ് താരത്തിന്റെ കരാർ റദ്ദാക്കിയതായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാ അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് എതിരെ നൽകിയ അഭിമുഖം ഏറെ വിവാദം ആയിരുന്നു. ആ അഭിമുഖത്തിന്റെ തുടർ നടപടി ആയാണ് ഈ നടപടി.

Picsart 22 11 21 17 15 52 212

താരവുമായി ചർച്ച ചെയ്ത് സംയുക്തമായാണ് കരാർ റദ്ദാക്കാൻ തീരുമാനിച്ചത് എന്ന് ക്ലബ് ഇന്ന് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. റൊണാൾഡോ ക്ലബിന് നൽകിയ സംഭാവനക്ക് നന്ദി പറയുന്നു എന്നും ക്ലബ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ആയിരുന്നു റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെ എത്തിയത്. തിരിച്ചെത്തിയ ആദ്യ സീസണിൽ റൊണാൾഡോ ക്ലബിന്റെ ടോപ് സ്കോറർ ആയിരുന്നു. എന്നാൽ ടെൻ ഹാഗ് വന്നതോടെ കാര്യങ്ങൾ മാറി. ഈ സീസണിൽ റൊണാൾഡോക്ക് അധികം അവസരം ലഭിച്ചില്ല. അവസരം ലഭിച്ചപ്പോൾ താരം തിളങ്ങിയതുമില്ല. പരിശീലകൻ ടെൻ ഹാഗുമായി റൊണാൾഡോ അടുത്തിടെ ഉടക്കുകയും ചെയ്തിരുന്നു. ഇനി റൊണാൾഡോ ഏത് ക്ലബിലേക്ക് പോകും എന്ന് വ്യക്തമല്ല.