മാഞ്ചസ്റ്റർ ഡർബിക്ക്‌ മുമ്പ്‌ യുണൈറ്റഡിന് ആശ്വാസം, എംബ്യൂമോയും അമദും തിരിച്ചെത്തി

Newsroom

Resizedimage 2026 01 14 23 45 18 2


ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (AFCON) കഴിഞ്ഞ് ബ്രയാൻ എംബ്യൂമോയും അമദ് ദിയാലോയും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലേക്ക് തിരിച്ചെത്തി. ജനുവരി 17 ശനിയാഴ്ച ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കുന്ന നിർണ്ണായകമായ പ്രീമിയർ ലീഗ് മത്സരത്തിൽ ഇരുവരും കളിക്കാനുണ്ടാകുമെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു.

1000413186

ടൂർണമെന്റിൽ പങ്കെടുക്കാൻ പോയതിനാൽ യുണൈറ്റഡിന്റെ കഴിഞ്ഞ ഏഴ് മത്സരങ്ങൾ ഇവർക്ക് നഷ്ടമായിരുന്നു. ഈ കാലയളവിൽ ബ്രൈറ്റൺ, ആസ്റ്റൺ വില്ല എന്നിവരോട് തോറ്റതും ബേൺലി, ലീഡ്സ്, വോൾവ്സ് എന്നിവരുമായി സമനില വഴങ്ങിയതും യുണൈറ്റഡിന് വലിയ തിരിച്ചടിയായിരുന്നു. ന്യൂകാസിലിനെതിരായ ഒരു മത്സരത്തിൽ മാത്രമാണ് ഈ സമയത്ത് ടീമിന് ജയിക്കാനായത്.


നിലവിൽ പോയിന്റ് പട്ടികയിൽ പിറലിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് സിറ്റിക്കെതിരായ ഡെർബി മത്സരം അതിപ്രധാനമാണ്. ഈ സീസണിൽ ആറ് ഗോളുകൾ നേടിയിട്ടുള്ള എംബ്യൂമോയും മികച്ച ഫോമിലുള്ള അമദ് ദിയാലോയും തിരിച്ചെത്തുന്നത് ടീമിന്റെ ആക്രമണ നിരയ്ക്ക് കൂടുതൽ കരുത്ത് പകരും. പുതയ പരിശീലകൻ കാരിക്കിന് കീഴൈലെ യുണൈറ്റഡിന്റെ ആദ്യ മത്സരവുമാകും ഇത്‌