കാരിക്ക് യുഗത്തിന് സ്വപന തുടക്കം! മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താണ്ഡവം!!

Newsroom

Resizedimage 2026 01 17 19 44 15 2

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് ഇത് സുവർണ്ണ ദിവസം. പുതിയ പരിശീലകൻ മൈക്കിൾ കാരിക്കിന് കീഴിൽ ആദ്യമായി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ ഡർബിയിൽ അതിശക്തരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. മറുപടിയില്ലാത്ത 2 ഗോളിനായിരുന്നു വിജയം.

1000418646

ഇന്ന് പുതു ഊർജ്ജത്തോടെ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ തന്നെ സിറ്റിയെ വിറപ്പിച്ചു. തുടക്കത്തിൽ തന്നെ മഗ്വയറിലൂടെ അവർ ഗോളിന് അടുത്തെത്തി. മഗ്വയറിന്റെ ഹെഡർ പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. ആദ്യ പകുതിയിൽ അമദും ബ്രൂണോയും യുണൈറ്റഡിനായി വല കുലുക്കി എങ്കിലും രണ്ടും ഓഫ്സൈഡ് ആയി.

രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് തുടർന്നു. 65ആം മിനുറ്റിൽ ഒരു സൂപ്പർ കൗണ്ടർ അറ്റാക്കിലൂടെ യുണൈറ്റഡ് ലീഡ് എടുത്തു. ഒരു സിരി ഫ്രീകിക്ക് ബ്രേക്ക് ചെയ്ത് എംബ്യൂമോയും ബ്രൂണോ ഫെർണാണ്ടസും നടത്തിയ അറ്റാക്ക് അവസാനം എംബ്യൂമോ തന്നെ ഫിനിഷ് ചെയ്തു.

ഇതിനു ശേഷം എംബ്യൂമോക്ക് പകരം കുഞ്ഞ്യ കളത്തിൽ എത്തി. വന്ന് മിനുട്ടുകൾക്ക് അകം കുഞ്ഞ്യ രണ്ടാം ഗോളിന് വഴി ഒരുക്കി. 76ആം മിനുട്ടിൽ കുഞ്ഞ്യയുടെ ഒരു ലോ ക്രോസ് ഡോർഗു വലയിൽ എത്തിച്ചു. സ്കോർ 2-0. ഇതിനു ശേഷം സിറ്റി സമനിലക്ക് ആയി ശ്രമിച്ചെങ്കിലും യുണൈറ്റഡ് ഡിഫൻസ് ഉറച്ചു നിന്നു. അമദിലൂടെ യുണൈറ്റഡ് മൂന്നാം ഗോളിന് അടുത്ത് എത്തി എങ്കിലും പോസ്റ്റ് തടസ്സമായി. പക്ഷെ 92ആം മിനുറ്റിൽ മൗണ്ടിലൂടെ യുണൈറ്റഡ് മൂന്നാം ഗോൾ നേടി. പക്ഷെ വീണ്ടും ഓഫ് സൈഡ് യുണൈറ്റഡിന് വില്ലനായി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 35 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. 43 പോയിന്റുമായി രണ്ടാമതുള്ള സിറ്റിക്ക് ഈ തോൽവി കിരീട പോരാട്ടത്തിൽ വൻ തിരിച്ചടിയാണ്.