മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറി ക്ലബ്ബിലെ മാനസികാവസ്ഥയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു. തൻ്റെ കളിക്കാരും ക്ലബും “വളരെ കംഫർട്ടിബിൾ” ആയി ഇരിക്കുകയാണ് എന്നും ഇത് മാറ്റി ലിവർപൂളിന് എതിരെ കാണിച്ചതിനു സമാനമായ തീവ്രത കാണിക്കേണ്ടതുണ്ടെന്നും അമോറിം വിശ്വസിക്കുന്നു.
“എൻ്റെ ടീം വളരെ നന്നായി കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഇന്നത്തെ നല്ല ക്ലിയുടെ പ്രധാന കാര്യം മെന്റാലിറ്റി ആണ്,” അമോറിം പറഞ്ഞു.
“ഞങ്ങൾ കളിക്കാർ മാത്രമല്ല, മാഞ്ചസ്റ്റർ യുണൈറ്റഡിലെ എല്ലാവരും വളരെ സുഖകരമായി ഇരിക്കുക ആണെന്ന് എനിക്ക് തോന്നുന്നു. ഈ ക്ലബിന് ഒരു ഷോക്ക് ആവശ്യമാണ്, ഇന്ന് ഞങ്ങൾ ഒരു വ്യത്യസ്ത ടീമായിരുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.” – അമോറിം പറഞ്ഞു.
“ഇന്ന് എല്ലാവരും പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സെറ്റ് പീസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഞങ്ങൾക്ക് പന്ത് നഷ്‌ടപ്പെടാൻ കഴിയാത്തവിധം പന്ത് കൈമാറുന്നതിൽ ശ്രദ്ധ കണ്ടു, കാരണം പിച്ചിൻ്റെ മറുഭാഗത്ത് മുഹമ്മദ് സലായും [ലൂയിസ്] ഡയസും ഉണ്ട്. ആ മാനസികാവസ്ഥ നിങ്ങൾക്കുണ്ടെങ്കിൽ എല്ലാ ദിവസവും ഞങ്ങൾ നല്ല കളി കളിക്കാൻ ആകും.” അമോറിം പറഞ്ഞു.