യൂറോപ ലീഗ് പ്രീക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ററ്റൽ സോസിഡാഡും സമനിലയിൽ പിരിഞ്ഞു. സ്കോർ 1-1 എന്നായുരുന്നു.

ഇന്ന് സ്പെയിനിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഭേദപ്പെട്ട പ്രകടനം ആണ് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്ചവെച്ചത്. പക്ഷെ ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നില്ല. രണ്ടാം പകുതിയിൽ സിർക്സിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുക്കുക ആയിരുന്നു.
എന്നാൽ ലീഡ് അധികം നീണ്ടു നിന്നില്ല. വാർ വിളിച്ച വിവാദ ഹാൻഡ്ബോൾ പെനൾറ്റി റയൽ സോസിഡാഡിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 70ആം മിനുറ്റിൽ ഒയർസബാൾ ആണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്.
രണ്ടാം പാദ ക്വാർട്ടർ ഫൈനൽ അടുത്ത ആഴ്ച മാഞ്ചസ്റ്ററിൽ നടക്കും.