ജൂനിയർ ഫുട്ബോൾ കിരീടത്തിൽ മലപ്പുറത്തിന്റെ മുത്തം!

Newsroom

മലപ്പുറത്ത് നടക്കുന്ന 45ആമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം ആതിഥേയരായ മലപ്പുറം സ്വന്തമാക്കി. ഇന്ന് വൈകിട്ട് നടന്ന ഫൈനലിൽ തിരുവനന്തപുരത്തെ മറികടന്നായിരുന്നു മലപ്പുറത്തിന്റെ കിരീട നേട്ടം. കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മലപ്പുറത്തിന്റെ വിജയം.

2-0ന്റെ ലീഡ് കളിയുടെ അവസാന നിമിഷങ്ങൾ വരെ മലപ്പുറത്തിന് ഉണ്ടായിരുന്നു എങ്കിലും ഒരു തിരുവനന്തപുരം മടക്കിയത് മലപ്പുറത്തെ കളിയുടെ അവസാനം സമ്മർദ്ദത്തിലാക്കി. എങ്കിലും വിജയത്തിലേക്ക് എത്താൻ മലപ്പുറത്തിനായി. സെമിയിൽ എറണാകുളത്തെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചായിരുന്നു മലപ്പുറത്തിന്റെ ഫൈനൽ പ്രവേശനം.