മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ യുവ മിഡ്‌ഫീൽഡറായ കോബി മൈനു പരിക്ക് കാരണം പുറത്ത്. ഏകദേശം നാലാഴ്ചത്തെ ആക്ഷൻ താരത്തിന് നഷ്ടമാകും എന്ന് ക്ലബുമായ അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമീപകാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലെ സ്ഥിര സാന്നിധ്യമായിരുന്നു കോബി.

ഒന്നിലധികം മത്സരങ്ങൾ ഒരാഴ്ചയിൽ കളിക്കേണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായക സമയത്താണ് ഈ പരിക്കിൻ്റെ തിരിച്ചടി വരുന്നത. മൈനുവിൻ്റെ അഭാവം മധ്യനിരയിൽ യുണൈറ്റഡ് ചോഴ്സ് കുറക്കും. കസെമിറോയുടെ ഫോമും ഉഗാർതെയുടെ ഫിറ്റ്നസും യുണൈറ്റഡിന് ആശങ്ക ആയി ഉണ്ട്. നവംബർ ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞു മാത്രമെ ഇനി മൈനു തിരികെയെത്താൻ സാധ്യതയുള്ളൂ.