മാഡ്രിഡിൽ അറുപതിനായിരം, യുവന്റസിൽ നാൽപ്പതിനായിരം, വനിത ഫുട്ബോൾ ഗ്യാലറി നിറയ്ക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുരുഷ ഫുട്ബോളിലേക്ക് മാത്രം ലോകം ഒതുങ്ങുന്ന കാലം കഴിയുന്നു. വനിതാ ഫുട്ബോളിന് പ്രതീക്ഷ നൽകുന്ന ആഴ്ചയിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഇപ്പോഴും ചെറിയ സ്റ്റേഡിയങ്ങളിലും ടെലിവിഷൻ ടെലികാസ്റ്റ് ഇല്ലാതെയും മുന്നോട്ട് പോകുകകയാണ് പല വനിതാ ലീഗുകളും. ഇതിൽ മാറ്റൻ വരുത്താൻ ആകുമെന്ന് ഈ ആഴ്ചകൾ തെളിയിക്കുന്നു. ആദ്യം മാഡ്രിഡിൽ ആയിരുന്നു വനിതാ ഫുട്ബോൾ അത്ഭുതം കാണിച്ചത്.

കഴിഞ്ഞ ആഴ്ച അത്ലറ്റിക്കോ മാഡ്രിഡിന്റെ പുരുഷ ടീം കളിക്കുന്ന മെട്രോപൊളിറ്റാനോ സ്റ്റേഡിയം അത്ലറ്റിക്കോയുടെ വനിതാ ടീമിനായി തുറന്ന് കൊടുത്തിരുന്നു. വനിതാ ലാലിഗയിലെ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടമായിരുന്നു അവിടെ നടന്നത്. ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും. മത്സരം നടക്കുന്നത് ഒരാഴ്ച മുമ്പ് തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. 60000 കാണികൾ. വനിതാ ഫുട്ബോളിന്റെ ചരിത്രത്തിലെ കാണികളുടെ റെക്കോർഡ് ആയിരുന്നു ഇത്.


ആ മത്സരം മൊത്തം വനിതാ ഫുട്ബോളിനും ആവേശം നൽകിയ വാർത്തയായി. ഇന്ന് അതിനു പിറകെ യുവന്റസും തങ്ങളുടെ സ്റ്റേഡിയം വനിതാ ടീമിനായി തുറന്നു കൊടുക്കുകയാണ്. യുവന്റസിന്റെ വനിതാ ടീം ഇന്ന് അലയൻസ് അരീനയിൽ കളിക്കും. ഫിയൊറെന്റീന ആകും എതിരാളികൾ. മത്സരം നടക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പ് തന്നെ അനുവദിച്ച 39000 ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇറ്റാലിയൻ വനിതാ ഫുട്ബോളിലെ റെക്കോർഡ്. കഴിഞ്ഞ വർഷം മാത്രമാണ് യുവന്റസ് വനിതാ ടീം ആദ്യ ഡിവിഷനിൽ കളിക്കാൻ തുടങ്ങിയത്.

ഇറ്റലിയിലും സ്പെയിനിലും ഇപ്പോൾ ആണ് വനിതാ ഫുട്ബോളിന് കാണികൾ കൂടുന്നത് എങ്കിൽ അമേരിക്കയിലും ഓസ്ട്രേലിയയിലും മുമ്പ് തന്നെ ലീഗ് മത്സരങ്ങൾക്ക് മികച്ച കാണികൾ എത്തുന്നുണ്ട്. വനിതാ ഫുട്ബോളിനെ ഇനിയും രണ്ടാം കിട ഫുട്ബോൾ ആയി കാണുന്ന സമീപനങ്ങൾ അടുത്ത് തന്നെ അവസാനിക്കും എന്ന് ഈ സൂചനകൾ പ്രതീക്ഷ നൽകുന്നു.