കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മികച്ച താരമായി ലൂണ!!!

Luna Blasters

കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് അവരുടെ സീസണിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് അവസാനിച്ചു. ക്ലബിനെ ജെസലിന്റെ അഭാവത്തിൽ ഫൈനൽ വരെ നയിച്ച ക്യാപ്റ്റൻ ലൂണയെ ആണ് ആരാധകർ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരമായി തിരഞ്ഞെടുത്തത്.
Img 20220329 223754

കേരള ബ്ലാസ്റ്റേഴ്സിന്റെ വെബ് സൈറ്റ് വഴി ആരാധകർക്ക് വോട്ട് ചെയ്താണ് വിജയിയെ കണ്ടെത്തിയത്. ഐ എസ് എല്ലിൽ റണ്ണേഴ്സ് അപ്പായെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ഇത് ഗംഭീര സീസൺ ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ലൂണ 50%ൽ അധികം വോട്ടുകൾ നേടി. ആല്വാരോ വാസ്കസ് സഹൽ അബ്ദുൽ സമദ് എന്നിവർ ലൂണക്ക് പിറകിൽ ഫിനിഷ് ചെയ്തു. ലൂണ ഈ സീസണിൽ 6 ഗോളുകളും ഏഴ് അസിസ്റ്റും സംഭാവന ചെയ്തിരുന്നു.