ലൂണയുടെ ആറ് വയസ്സുള്ള മകൾ മരണപ്പെട്ടു, വാർത്ത പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം

Picsart 22 07 04 09 24 59 223

കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ തന്റെ മകളുടെ മരണ വാർത്ത പങ്കുവെച്ചു. തന്റെ ആറ് വയസ്സുകാരിയായ മകൾ ജുലിയേറ്റ മരണപ്പെട്ടു എന്ന് ലൂണ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഏപ്രിൽ 9ന് ആയിരുന്നു ജൂലിയേറ്റ മരണപ്പെട്ടത്‌ സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തോട് പോരാടിയാണ് ജുലിയേറ്റ ഈ ലോകത്തോട് വിടപറഞ്ഞത്.
Img 20220704 092528
താനും തന്റെ കുടുംബവും വലിയ വേദനയിൽ ആണെന്നും തന്റെ മകളുടെ ഓർമ്മകൾ എന്നും കൂടെ ഉണ്ടാകും എന്നും ലൂണ പറഞ്ഞു. തന്റെ മകൾ ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ തന്നെ പഠിപ്പിച്ചു എന്നും ഒരിക്കലും പരാജയം സമ്മതിക്കരുത് എന്നതാണ് അതിൽ പ്രധാന പാഠം എന്നും ലൂണ പറഞ്ഞു. അവസാന ശ്വാസം വരെ അവൾ പോരാടി. അത് താൻ ഒരിക്കലും മറക്കില്ല. ലൂണ കുറിച്ചു‌