ലുകാകുവിനെ തരൂ 130മില്ല്യൺ തരാം, പുതിയ ഓഫറുമായി ചെൽസി

Jyotish

ഇന്റർ മിലാൻ താരം റൊമേലു ലുകാകുവിനായി 130 മില്ല്യൺ യൂറോയുടെ ഓഫറുമായി ചെൽസി. പ്രമുഖ സ്പോർട്സ് മാധ്യമമായ ഗോൾ. കോമാണ് ചെൽസിയുടെ പുതിയ ഓഫർ പുറത്ത് വിട്ടത്. ബെൽജിയൻ സൂപ്പർ സ്റ്റാർ ലുകാകുവിനായി ചെൽസി മുൻപോട്ട് വെച്ച 85 മില്യൺ പൗണ്ടിന്റെ ഓഫർ ഇന്റർ മിലാൻ തള്ളിയിരുന്നു. പണത്തിന് പുറമേ മാർക്കോസ് അലോൺസോയെയും ഡീലിൽ ചെൽസി ഉൾപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഓഫറുമായി ചെൽസി രംഗത്ത് വന്നിരിക്കുന്നത്‌.

ഡീൽ നടക്കുകയാണെങ്കിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് ലുകാകുവിന്റെ മടങ്ങിവരവാകും. 2011-2013വരെ ചെൽസിയുടെ താരമായ ലുകാകു 15 മത്സരങ്ങളിൽ ഒരു ഗോൾ നേടിയിരുന്നു‌. പിന്നീട് എവർടണിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും കളിച്ച ലുകാകു 2019ൽ 74മില്ല്യൺ യൂറോയ്ക്കാണ് ഇറ്റലിയിൽ എത്തിയത്. 95 മത്സരങ്ങളിൽ 64 ഗോളടിച്ച ലുകാകു ഇറ്റാലിയൻ കിരീടവും ഇന്ററിനൊപ്പം ഉയർത്തി. ബൊറൂസിയ ഡോർട്മുണ്ട് താരം ഏർലിങ് ഹാളണ്ടിന് വേണ്ടിയും ചെൽസി ശ്രമങ്ങൾ നടത്തിയിരുന്നു.